വൈപ്പിൻ: ഞാറക്കൽ താലൂക്ക് ആശുപത്രിക്ക് കെ.എസ്.എഫ്.ഇ മുഖേന ലഭ്യമാക്കിയ ആംബുലൻസ് ഇന്ന് രാവിലെ പത്തിന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. കെ.എസ്. എഫ്. ഇ ചെയർമാൻ കെ. വരദരാജൻ ആംബുലൻസ് കൈമാറും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിക്കും.