തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡിൽ എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും 14.5 ലക്ഷം രൂപ ചിലവിട്ട് നിർമിച്ച മഠത്തിക്കാട്ടിൽ റോഡ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ എം.പി. ഷൈമോൻ, അസി. എഞ്ചിനീയർ ശ്രീരാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, മെമ്പർമാരായ ആനി അഗസ്റ്റിൻ, ബിനു ജോഷി, എം.കെ. അനിൽകുമാർ, ജയ കേശവദാസ്, എം.കെ. മഹേശൻ തുടങ്ങിയവർ സംസാരിച്ചു.