പിറവം: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനിലെ കക്കാട് ശാഖാ യോഗത്തിന് കീഴിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠവിഗ്രഹ ഘോഷയാത്ര കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു. പാമ്പാക്കുട ശ്രീനാരായണപുരം ശാഖയിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. യോഗത്തിൽ പാമ്പാക്കുട ശ്രീനാരായണപുരം ശാഖാ പ്രസിഡന്റ് കെ.കെ. തമ്പി അദ്ധ്യക്ഷത വഹിച്ചു. എം. ഡി. ബിജു, പി. ശിവദാസ്, എൻ.കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.