വൈപ്പിൻ: കരൾരോഗം പിടിപെട്ട് അമൃത ആശുപത്രിയിലുള്ള വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. ഞാറക്കൽ കളത്തിപ്പറമ്പിൽ പൊന്നന്റെ ഭാര്യ ലൈലയാണ് (54) ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സയിലുള്ളത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ഏകദേശം 30 ലക്ഷം രൂപയോളം ചെലവുവരും.

ലൈലയുടെ ചികിത്സയ്ക്കായുള്ള തുക സമാഹരിക്കാൻ ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, വാർഡ് മെമ്പർ എ.പി. ലാലു എന്നിവർ രക്ഷാധികാരികളായും ഞാറക്കൽ കോ ഓപ്പറേറ്റീവ് ബാങ്കിലെ അരുൺ ബാബു, വി.എസ്. ജയപ്രകാശ്, കെ.എം. ഷൈൻകുമാർ എന്നിവർ കൺവീനർമാരായും ജനകീയ ചികിത്സാ സഹായ സമിതി രൂപീകരിച്ചു.
ബാങ്ക് ഒഫ് ഇന്ത്യ നായരമ്പലം ബ്രാഞ്ചിൽ മകൻ ആദിത്യന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 858210110017100, ഐ.എഫ്.എസ്.സി: BKID0008582, ഗൂഗിൾപേ: 7510208967.