പള്ളുരുത്തി: കുമ്പളങ്ങി വഴി മുതൽ പെരുമ്പടപ്പ് വരെ റോഡ് വീതി കൂട്ടാത്തതിനെ തുടർന്ന് എറണാകുളം ജില്ലാ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒന്നാം ഘട്ട സമരത്തിന് തുടക്കം. ഞായറാഴ്ച കുമ്പളങ്ങി വഴിയിൽ നിന്നാരംഭിക്കുന്ന പ്രകടനം പെരുമ്പടപ്പിൽ സമാപിക്കും. ധർണ എം.എൽ.എ.കെ.ബാബു ഉദ്ഘാടനം ചെയ്യും. 2022 മേയ് മാസത്തിൽ 8.42 കോടി രൂപ പാസായിട്ടും യാതൊരുവിധ ജോലികളും ഇതുവരെ തുടങ്ങാനായിട്ടില്ല. അധികാരികളുടെ പിടിപ്പ് കേടാണ് ഇതിന് കാരണമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ കെ.എ. അഫ്സൽ, പി.വിജയൻ, സുമൻ , എ.എ. ജോർജ് എന്നിവർ അറിയിച്ചു.