കോലഞ്ചേരി: തിരുവനന്തപുരം മേഖല സി.ബി.എസ്.ഇ റീജിയണൽ സയൻസ് എക്‌സിബിഷൻ ഇന്നും നാളെയും തിരുവാണിയൂർ റിഫൈനറീസ് സ്കൂളിൽ നടക്കും. 'സമൂഹത്തിന് ശാസ്ത്രവും സാങ്കേതികവിദ്യയും' എന്നതാണ് പ്രമേയം. സംസ്ഥാനത്തെ 53ലധികം സ്‌കൂളുകളിൽ നിന്നായി 170ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. വിജയികൾ ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയതല എക്‌സിബിഷനിൽ പങ്കെടുക്കും.