കൊടുങ്ങല്ലൂർ: മാല്യങ്കര എസ്.എം.ഐ.എം.ടി എൻജിനിയറിംഗ് കോളേജ് ലോക ഊർജസംരക്ഷണ ദിനാചരണം നടത്തി. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് ഡിപ്പാർട്ട്‌മെന്റ്, എ.പി.ജെ.കെ.ടി.യു എൻ.എസ്.എസ് യൂണിറ്റ് 129 എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ദിനാചരണം. ഇതോടനുബന്ധിച്ച് ബോധവത്കരണം, ക്വിസ് മത്സരം, പോസ്റ്റർ ക്രിയേഷൻ എന്നിവയുണ്ടായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. ആത്മാറാം ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി കെ.ആർ. അക്ഷയ, പ്രോഗ്രാം കോ ഓർഡിനേറ്റർ പുഷ്യ കളത്തിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ധന്യ എം. രാജൻ, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് വിഭാഗം മേധാവി സിന്ധു ബാനർജി, മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി എൻ.വി. ചിത്ര, ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ എം.എസ്. ഐശ്വര്യ, ബബി മോഹൻ, ഇലക്ട്രിക്കൽ വിഭാഗം ട്രേഡ്‌സ്മാൻ വി. അനീഷ്, തുടങ്ങിയവർ പങ്കെടുത്തു.