* ആറ് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ആലുവ: കീഴ്മാട്, എടത്തല ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ഹോട്ടലുകൾ, കാന്റീനുകൾ കേന്ദ്രീകരിച്ച് നടത്തിയ സംയുക്ത ശുചിത്വ പരിശോധനയിൽ ഭക്ഷണം തയ്യാറാക്കുന്നതിൽ പലേടത്തും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി.

41 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് ചായക്കടകൾ അടച്ചുപൂട്ടാനും ആറ് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. കീഴ്മാട്, എടത്തല കുടുംബരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിൽവരുന്ന ചുണങ്ങംവേലി പ്രദേശത്ത് ചില ഹോസ്റ്റലുകളിൽ മോശമായ ശുചീത്വനിലവാരം എന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് സംയുക്ത മിന്നൽ പരിശോധന നടത്തിയതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.