1
സാജിത

തോപ്പുംപടി: വില്ലിംഗ്ടൺ ഐലൻഡിൽ റോഡുമുറിച്ചുകടക്കുകയായിരുന്ന യുവതി സ്‌കൂട്ടറിടിച്ച് മരിച്ചു. ഫോർട്ടുകൊച്ചി പട്ടാളം മെക്കൻസി ഗാർഡനിൽ ഹാരിസിന്റെ ഭാര്യ സാജിതയാണ് (44) മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ വില്ലിംഗ്ടൺ ഐലൻഡിലെ വാക്ക്‌വേയ്ക്ക് സമീപമായിരുന്നു അപകടം.

റോഡിന്റെ ഒരുവശത്ത് സ്വന്തം വാഹനം വച്ചശേഷം ഇവർ റോഡ് മുറിച്ച് കടക്കുമ്പോൾ മറ്റൊരു സ്‌കൂട്ടർ വന്നിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അദ്വീക്വാ പർവീൺ ഹാരീസ്, അമാൻ ഹാരീസ്. കബറടക്കം ഇന്ന് വൈകിട്ട് 3.30ന് കൽവത്തി ജുമാമസ്ജിദ് കബർസ്ഥാനിൽ.