
കൊച്ചി: യുവബിരുദധാരികൾക്ക് ധനകാര്യ മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ സാന്നിധ്യത്തിൽ വിവിധ മന്ത്രാലയങ്ങളുമായി ബജാജ് ഫിൻസെർവ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഫിനാൻസ്, ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലകളിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം, ഇന്റേൺഷിപ്പ്, തൊഴിൽ പരിശീലനങ്ങൾ എന്നിവയ്ക്ക് ഇതിലൂടെ അവസരം ലഭിക്കും.
നൂറ് മണിക്കൂർ പ്രോഗ്രാമായ ബാങ്കിംഗ്, ഫിനാൻസ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലൂടെ 20,000 ഉദ്യോഗാർത്ഥികളുടെ നൈപുണ്യ സംരംഭങ്ങൾക്ക് ബജാജ് ഫിൻസെർവ് നേതൃത്വം നൽകും.
സാമ്പത്തികമേഖലയിൽ വൻതോതിലുള്ള കാര്യക്ഷമത സൃഷ്ടിക്കാനും ഡിജിറ്റൽ മേഖലകളിലെ പുരോഗതിയിൽ പങ്കാളികളാകാൻ യുവാക്കളെ പ്രാപ്തരാക്കുവാനും പദ്ധതി സഹായിക്കുമെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു