tata

കൊച്ചി: വൈദ്യുത വാഹന മേഖലയിലെ പ്രമുഖരായ ടാറ്റ മോട്ടോഴ്‌സ് ഇ.വി ഉപഭോക്താക്കൾക്കായി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കൂടുതൽ വികസിപ്പിക്കുന്നതിന് വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ പതിനായിരത്തിലധികം ചാർജിംഗ് സ്റ്റേഷനുകൾ സജ്ജമാക്കുന്നതിന് ചാർജ്‌സോൺ, ഗ്ലൈഡ, സ്റ്റാറ്റിക്, സിയോൺ എന്നീ കമ്പനികളുമായാണ് കൈകോർക്കുന്നത്.

ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾ കൂടുതൽ വരുന്ന സ്ഥലങ്ങളിൽ ചാർജറുകൾ സ്ഥാപിക്കുന്നതിന് ഇവരുടെ സഹായം ലഭ്യമാകും.ചാർജ്‌സോൺ, ഗ്ലൈഡ, സ്റ്റാറ്റിക്, സിയോൺ എന്നിവ രാജ്യത്തെ മുൻനിര ചാർജ് പോയിന്റ് ഓപ്പറേറ്റർമാരാണ്. പ്രധാന നഗരങ്ങളിൽ ഉടനീളം ഏകദേശം 2,000 ചാർജിംഗ് പോയിന്റുകളുടെ സംയോജിത ശൃംഖലയാണ് ഇവർക്കുള്ളത്.