കിഴക്കമ്പലം: സ്കൂൾ ഗ്രൗണ്ടിൽനിന്ന് കിട്ടിയ സ്വർണമാല തിരികനൽകി സ്കൂൾവിദ്യാർത്ഥികൾ മാതൃകയായി. മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനികളായ ഫാത്തിമ സമരിയ, ഫാത്തിമ റിസ്‌വാന എന്നിവർക്കാണ് സ്കൂൾഗ്രൗണ്ടിൽനിന്ന് മാലലഭിച്ചത്. ഇത് കുട്ടികൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒമ്പതാംക്ളാസ് വിദ്യാർത്ഥിനി അപർണയുടെ മാലയാണെന്ന് തിരിച്ചറിഞ്ഞു. അദ്ധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടയും സാന്നിദ്ധ്യത്തിൽ മാല തിരികെ നൽകി.