
കൊച്ചി: കിൻഡർ വിമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിന് ടൈംസ് ഹെൽത്ത് എക്‌സലൻസ് അവാർഡ് ലഭിച്ചു. ഗുണനിലവാരമുള്ള ആരോഗ്യപരിപാലനത്തിനും രോഗികളുടെ സംതൃപ്തിക്കുമുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന 'കേരളത്തിലെ ഏറ്റവും മികച്ച എമർജിംഗ് മദർ ആൻഡ് ചൈൽഡ് കെയർ ഹോസ്പിറ്റൽ' അവാർഡാണ് കിൻഡർ ഹോസ്പിറ്റലിന് ലഭിച്ചത്.
കിൻഡർ ഹോസ്പിറ്റൽസ് സി.ഇ.ഒ രഞ്ജിത്ത് കൃഷ്ണൻ, സി.ഒ.ഒ സുധീന്ദ്ര ജി ഭട്ട്, മാർക്കറ്റിംഗ് മേധാവി കിരൺ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
മാതൃശിശു പരിപാലനത്തിലെ കിൻഡർ വിമൻസ് ഹോസ്പിറ്റലിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ പുരസ്‌കാരമെന്ന് കിൻഡർ ഹോസ്പിറ്റൽസ് സി.ഇ.ഒ രഞ്ജിത്ത് കൃഷ്ണൻ പറഞ്ഞു.ട