birla

കൊച്ചി: പോളിസി ഉടമകൾക്ക് ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന സമഗ്രവും ലളിതവുമായ ആക്ടീവ് വൺ പദ്ധതിക്ക് ആദിത്യ ബിർള ഹെൽത്ത് ഇൻഷ്വറൻസ് തുടക്കം കുറിച്ചു. ആരോഗ്യകരവും സജീവവുമായ ജീവിത ശൈലി പിന്തുടർന്ന് മുഴുവൻ പ്രീമിയവും തിരികെ വാങ്ങാനുള്ള ഹെൽത്ത് റീട്ടേൺസ് എന്ന പേരിലുള്ള അവസരമാണ് പദ്ധതിയിൽ ലഭിക്കുന്നത്.

ക്ലെയിം പ്രൊട്ടക്ട്, ഉപ പരിധികൾ ഇല്ലാതെ പ്രയോജനപ്പെടുത്താനുള്ള അവസരം, സൂപ്പർ റീലോഡ്, സൂപ്പർ ക്രെഡിറ്റ് എന്നീ സവിശേഷതകളും പദ്ധതിയിലുണ്ട്. പുതുക്കിയ പ്രീമിയം അടക്കൽ, മറ്റ് മെഡിക്കൽ ഇതര ചെലവുകൾ, ഒപി ചെലവുകൾ തുടങ്ങിയവയ്ക്കായി തിരികെ കിട്ടുന്ന ഹെൽത്ത് റിട്ടേൺസ് പ്രയോജനപ്പെടുത്താം.