nokia-mob

കൊച്ചി: നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡിയുടെ ജനപ്രിയ ഫീച്ചർ ഫോണുകളായ നോക്കിയ 106 4ജി, നോക്കിയ 110 4ജി ഫോണുകളിൽ യൂട്യൂബ് ഷോർട്ട്‌സ് ഉൾപ്പെടെയുള്ള ക്ലൗഡ് ആപ്പുകളുടെ ശ്രേണി അവതരിപ്പിക്കുന്നു.

യൂട്യൂബ് ഷോർട്ട്‌സ്, ബി.ബി.സി ഹിന്ദി, സോകോബൻ, 2048 ഗെയിം, ടെട്രിസ് എന്നിവയുൾപ്പെടെ എട്ട് വ്യത്യസ്ത ആപ്പുകളാണ് ഈ ഫോണുകളിലുള്ളത്. ആപ്പുകൾ വഴി വീഡിയോകൾ മാത്രമല്ല വാർത്തകൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, ക്രിക്കറ്റ് സ്‌കോറുകൾ, രസകരമായ ഗെയിമുകൾ എന്നിവ എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും കഴിയും. ഈ ആപ്പുകളെല്ലാം ക്ലൗഡിലായതിനാൽ വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കുകയും ചെയ്യാം.

നിലവിൽ നോക്കിയ 106 4ജി, നോക്കിയ 110 4ജി മോഡലുകൾ യു.പി.ഐ സ്‌കാൻ ആൻഡ് പേ ഫീച്ചർ പിന്തുണയ്ക്കുന്നുണ്ട്. നോക്കിയ 106 4ജിക്ക് 2199 രൂപയും, നോക്കിയ 110 4ജിക്ക് 2399 രൂപയുമാണ് വിപണി വില.