sarayu
രാമകൃഷ്ണൻ സരയു

കൊച്ചി: യു.എ ഖാദർ സംസ്ഥാന സാഹിത്യ പുരസ്‌കാരത്തിന് രാമകൃഷ്ണൻ സരയു അർഹനായി. 'ഗണിതചിന്തനങ്ങളുടെ കുളിർമഴപ്പെയ്ത്തുകൾ ' എന്ന ഗണിതവിജ്ഞാന ഗ്രന്ഥത്തിനാണ് പുരസ്‌കാരം.
29ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് പേരാമ്പ്ര റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ സാഹിത്യ അക്കാഡമി അവാർഡ്‌ ജേതാവ് യു.കെ. കുമാരൻ പുരസ്‌കാരം സമ്മാനിക്കും. ജോസഫ് പൂതക്കുഴി അദ്ധ്യക്ഷത വഹിക്കും. നാടകകൃത്ത് പ്രദീപ്കുമാർ കാവുന്തറ മുഖ്യാതിഥിയാകും.
പ്രൈമറി, അപ്പർ പ്രൈമറി, ഹയർ സെക്കൻഡറി തലങ്ങളിലൂടെ സഞ്ചരിച്ച് പി.എസ്. സി പരിശീലനത്തിനും പ്രയോജനപ്പെടുത്താൻ കഴിയുന്നവിധത്തിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം.