
കൊച്ചി:വിദ്യാർത്ഥികൾക്ക് ശാസ്ത്രവിഷയങ്ങളിൽ പരിശീലനം നല്കാൻ കുഫോസും തേവയ്ക്കൽ വിദ്യോദയ സ്‌കൂളും സഹകരിക്കും. ധാരണാപത്രത്തിൽ കുഫോസ് രജിസ്ട്രാർ ഡോ.ദിനേശ് കൈപ്പിള്ളിയും വിദ്യോദയ സ്‌കൂൾ എക്‌സിക്യുട്ടീവ് ട്രസ്റ്റി ഡോ.പി. ശ്രീകുമാറും ഒപ്പുവച്ചു. വിദ്യോദയ സ്‌കൂളിലെ സെക്കൻഡറി, സീനിയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് കുഫോസിലെ ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ശാസ്ത്ര സാങ്കേതിക രംഗത്തേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ സ്‌കൂളുകളുമായി സഹകരിക്കും. വി.സി ഡോ. ടി. പ്രദീപ് കുമാർ, ഡോ. ഡെയ്‌സി കാപ്പൻ, ഡോ.അനു ഗോപിനാഥ്, വിദ്യോദയ സ്‌കൂൾ പ്രിൻസിപ്പൽ ഗീത രാജീവ്, അദ്ധ്യാപകരായ എം.പി. ശ്രീലക്ഷി , എം.എസ്.സിന്ധു എന്നിവർ പങ്കെടുത്തു.