പിറവം: ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റും യൂണിയൻ ബാങ്ക് പിറവം ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൈദ്യപരിശോധന ക്യാമ്പ് ഇന്ന് രാവിലെ 10ന് ഓണക്കൂർ ലളിത വിദ്യാപ്രതിഷ്ഠാനത്തിൽ നടക്കും. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ ഉദ്ഘാടനം ചെയ്യും.