ആലുവ: സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ തുകപോലും നൽകാതെ കോടികളുടെ അഴിമതിയിലൂടെ സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തകർക്കുകയാണെന്ന് അൻവർ സാദത്ത് എം.എൽ.എ കുറ്റപ്പെടുത്തി.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ നയിക്കുന്ന അതിജീവനയാത്രയുടെ ജില്ലാതല സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കൺവീനർ ടി.യു. സാദത്ത് അദ്ധ്യക്ഷത വഹിച്ചു. സെറ്റോ സംസ്ഥാന ജനറൽ കൺവീനർ കെ. അബ്ദുൽ മജീദ്, ട്രഷറർ സുബ്രഹ്മണ്യം, എ.എം. ജാഫർ ഖാൻ, പി.കെ. അരവിന്ദൻ, എം.ജെ. ജേക്കബ്‌സൻ, തോമസ് ഹെർബിറ്റ്, അനിൽ വട്ടപ്പാറ, വി.എം. ഷൈൻ, എ.പി. സുനിൽ, ഉമാശങ്കർ, വി.പി. ദിനേശ്, എൻ.പി. ഷനിജ്, എസ്. മനോജ്, പി. രാധാകൃഷ്ണൻ, ടി.വി. ജോമോൻ, രഞ്ജിത്ത് മാത്യു, ടി.പി. ജാനേഷ് കുമാർ, ഷിബു സി. ജോർജ്, എം.എ. എബി, അജിമോൻ പൗലോസ് എന്നിവർ സംസാരിച്ചു.