കൊച്ചി: റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ഭിന്നശേഷിക്കാർക്ക് ജനുവരി 31 വരെ പുതുക്കാം. സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ സൈറ്റ്: www.eemployment.kerala.gov.in. രജിസ്‌ട്രേഷൻ കാർഡുമായി എറണാകുളം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടോ ദൂതൻ മുഖേനയോ ഹാജരാകുകയും ചെയ്യാം.