
മരട് : പത്തൊമ്പതാം ഡിവിഷൻ ജനകീയം വയോമിത്രം ക്ലബിന്റെ ആഭിമുഖ്യത്തിൽ 34 വയോദികരുമായി ജല മെട്രോ, കുഴുപ്പിള്ളി ബീച്ച്, ഫ്ലോട്ടിംഗ് ബ്രിഡ്ജ്, ലൈറ്റ് ഹൗസ്, ചാ വക്കാട് മറൈൻ വേൾഡ് എന്നിവിടങ്ങളിൽ ഉല്ലാസ യാത്ര നടത്തി. കൗൺസിലർ ഉഷാ സഹദേവൻ വയോമിത്രം കോ-ഓർഡിനേറ്റർ ശ്രുതി മെറിൻ ജോസഫ് , പകൽ വീട് സെക്രട്ടറി ടി.എസ്. ലെനിൽ എന്നിവർ നേതൃത്വം നൽകി.