crime
പിടിയിലായ മോഷ്ടാക്കൾ

മൂവാറ്റുപുഴ: വാഴക്കുളം നടക്കരമുഴി പാലത്തിന് സമീപമുള്ള വീട്ടിലെ ഷെഡിന്റെ പൂട്ട് പൊളിച്ച് പാത്രങ്ങളും കമ്പി കഷണങ്ങളും വയറുകളും മോഷണം നടത്തിയ കേസിലെ പ്രതികളെ വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചി​മ ബംഗാൾ മുർഷിദാബാദ് തിഗൂർ ബാട്ടിയ സ്വദേശി മുഹമ്മദ് റാണ (28), മുർഷിദാബാദ് മല്ലികപുര സ്വദേശി മർഷാദ് ദാത്രി (31) എന്നിവരെയാണ് അറസ്റ്റ് ചെയതത്. ബ്രൗൺ ഷുഗർ പിടികൂടിയതുമായി ബന്ധപ്പെട്ട് മുഹമ്മദ് റാണയ്ക്കെതിരെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് ബഷീർ, എസ്.ഐമാരായ ടി.കെ.മനോജ്, പി.എൻ.പ്രസാദ്, എ.എസ്.ഐ കെ.വി.സജീവ്കുമാർ, സീനിയർ സി.പി.ഒ ജോബി ജോൺ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.