അങ്കമാലി: അങ്കമാലി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ഇന്ന് രാവിലെ 10 മണിക്ക് നഗരസഭാ കോൺഫറൻസ് ഹാളിൽ ആലോചനായോഗം ചേരും. ബെന്നി ബഹന്നാൻ എം.പി, റോജി എം.ജോൺ എം.എൽ.എ , അഡ്വ.ജോസ് തെറ്റയിൽ, പി.ജെ. ജോയി എന്നിവർ പങ്കെടുക്കും. നഗരസഭയിലെ എല്ലാ വിഭാഗത്തിലെയും ആളുകൾ യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്ന് ചെയർമാൻ മാത്യു തോമസ് അഭ്യർത്ഥിച്ചു.