മൂവാറ്റുപുഴ: സ്റ്റേഡിയം റോഡ് നിർമ്മാണ തീരുമാനം റദ്ദ് ചെയ്ത കൗൺസിൽ നടപടി ചോദ്യംചെയ്ത് ട്രിബ്യുണലിൽ ഹർജി. പൊതുപ്രവർത്തകനായ നസീർ അലിയാരാണ് ഹർജി നൽകിയത്. വിശദമായ പഠനങ്ങൾക്കും അംഗീകാരത്തിനുംശേഷം കരാർ നടപടികൾ പൂർത്തീകരിച്ച റോഡ് നിർമ്മാണം അകാരണമായി റദ്ദ് ചെയ്ത മുനിസിപ്പൽ നടപടിക്കെതിരെയാണ് ട്രിബുണലിൽ ഹർജി നൽകിയത്. വെയർ ഹൗസിംഗ് കോർപ്പറേഷൻ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ നാൾവഴികൾ ഓരോന്നായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. റോഡ്‌ നിർമ്മാണ കരാർ

നൽകിയശേഷം അവ്യക്തമായ കാരണങ്ങളാൽ നഗരസഭാധികൃതർ പിൻവാങ്ങുകയായിരുന്നു.