മൂവാറ്റുപുഴ: പെരുവംമൂഴി തേവർനട ശ്രീമഹാദേവക്ഷേത്രത്തിലെ തേവർനട പാനകപൂജയ്ക്ക് ഇന്ന് പുലർച്ചെ 5ന് പള്ളിയുണർത്തലോടെ തുടക്കമാകും. തുടർന്ന് 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സർപ്പപൂജ, വിശേഷാൽ പൂജകൾ. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, രാത്രി 7ന് അയ്യപ്പമണ്ഡപത്തിൽ വിളക്കുവയ്പ്, തുടർന്ന് ശാസ്താംപാട്ട് , 8ന് അന്നദാനം, രാത്രി 12ന് എതിരേൽപ്പ്, തുടർന്ന് ആഴിപൂജ.