
ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫിലിം ക്ലബ് ചലച്ചിത്രതാരം വിയാൻ ഉദ്ഘാടനം ചെയ്തു. തിരക്കഥ തയാറാക്കൽ, ഡയറക്ഷൻ, ക്യാമറ അസിസ്റ്റൻസ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്നതാണ് ക്ലബിന്റെ ലക്ഷ്യം.
കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ .അഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. സലിം, ട്രഷറർ എം.എ. അബ്ദുള്ള, പി.കെ.എ. ജബ്ബാർ, സി.എം. അഷറഫ്, വി.എം. ലഗീഷ്, ദിവ്യ ആന്റണി, എം. ഉണ്ണിമായ, വിപിൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.