മൂവാറ്റുപുഴ: എ.ഐ.ടി.യു.സിയുടെ 18-ാം സംസ്ഥാന സമ്മേളനത്തിന്റെ മൂവാറ്റുപുഴ മണ്ഡലംതല സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. നിർമ്മാണത്തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ പി.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.വി.സുഭാഷ്, കെ.കെ.ഗീരീഷ് എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, ബാബു പോൾ, ഏൽദോ എബ്രാഹം, പി.കെ. ബാബുരാജ്, ജോളി.പി. ജോർജ് (രക്ഷാധികാരികൾ), കെ.എ. നവാസ് (ചെയർമാൻ) ഇ.കെ. സുരേഷ്, എൻ.കെ. പുഷ്പ, കെ.കെ. ഗിരിഷ്, വി.എസ്. അനസ് (വൈസ് ചെയർമാൻമാർ) എം.വി. സുഭാഷ് (ജന. കൺവീനർ) വിൻസൻ ഇല്ലിക്കൽ, അനിതാ റെജി, പി.ജി. ശാന്ത, കെ.ബി. നിസാർ, ഗോവിന്ദ് എസ്. കുന്നുംപുറം, ടി.എം. ഷബീർ, കെ.കെ. ശശി (കൺവീനർമാർ) എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു.