
അങ്കമാലി: " പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം" എന്ന മുദ്രവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പദയാത്രയുടെ ഭാഗമായി അങ്കമാലി, വേങ്ങൂർ, കാലടി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന കാൽനട ജാഥയുടെയും കലാ ജാഥയുടെയും ഉദ്ഘാടനം പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം പി.എ.തങ്കച്ചൻ നിർവഹിച്ചു. ജാഥയുടെ അനുബന്ധ പരിപാടിയായി അങ്ങാടിക്കടവ് അജന്ത ലൈബ്രററിയുമായി സഹകരിച്ച് ശാസ്ത്രം കെട്ടുകഥയല്ല എന്ന വിഷയത്തിൽ പി.എ. തങ്കച്ചൻ ശാസ്ത്ര ക്ലാസ് നയിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് സിമി അദ്ധ്യക്ഷത വഹിച്ചു. സുജാത , ബിനു അയ്യമ്പിള്ളി, ടി. ഏല്യാസ് , ടി.കെ. പത്രോസ് , കെ.പി. വേലായുധൻ എന്നിവർ സംസാരിച്ചു.