പെരുമ്പാവൂർ: കാഞ്ഞിരക്കാട് ഇ.എം.എസ് സ്മാരക വായനശാലയുടെ സഹകരണത്തോടെ പാലാരിവട്ടം ചൈതന്യ നേത്രരോഗാശുപത്രി നടത്തിയ കണ്ണ് പരിശോധനാ ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. പി.കെ. ബൈജു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സതി ജയകൃഷ്ണൻ, സി.കെ. ഉണ്ണിക്കൃഷ്ണൻ, എൻ.ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു.