പെരുമ്പാവൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ മൗനജാഥയും സർവകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു.
സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. അഷറഫ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അഡ്വ. രമേഷ് ചന്ദ് അദ്ധ്യക്ഷത വഹിച്ചു. ഏൽദോസ് കുന്നപ്പിളി എം.എൽ.എ,
ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് , സി.പി.എം ഏരിയാ സെക്രട്ടറി സി.എം അബ്ദുൾ കരീം, എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ്, സാജു പോൾ , ശാരദാ മോഹൻ തുടങ്ങിയവർ സംസാരിച്ചു.