dil

ആലങ്ങാട്: കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആലങ്ങാടൻ ശർക്കര ഉത്പാദന പദ്ധതി കെട്ടിടത്തിന് തറക്കല്ലിട്ടു. ആലങ്ങാട് പഞ്ചായത്ത്, കൃഷിഭവൻ, കൃഷി വിജ്ഞാൻ കേന്ദ്ര, ആത്മ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ബാങ്ക് പ്രസിഡന്റ് സി.എസ്. ദിലീപ് കുമാർ ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, വൈസ് പ്രസിഡന്റ് ലത പുരുഷൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ. ജയകൃഷ്ണൻ, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. ബാബു, എം.പി. വിജയൻ, കെ.ബി. ജയപ്രകാശ്, കെ.പി. രാജീവ്, ടി.എൻ. നിഷിൽ എന്നിവർ സംസാരിച്ചു.