മരട് : എസ്.എൻ.ഡി.പി യോഗം 1522-ാം നമ്പർ മരട് ശാഖ തുരുത്തി ഭഗവതി ക്ഷേത്രത്തിലെ മണ്ഡല പൂജയോടനുബന്ധിച്ചുള്ള ശാസ്താംപാട്ടും ദേശവിളക്കും ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നാളെ നടക്കും. ദേശവിളക്കിനോടനുബന്ധിച്ച്‌ രാവിലെ 6 ന് ഗണപതി ഹോമം വൈകിട്ട് ദീപക്കാഴ്ച 6.30 ന് ശാസ്താംപാട്ട് അവതരണം: പൂണിത്തുറ പാലയിൽ രാമചന്ദ്രൻ ആൻഡ് പാർട്ടി. 8.30 ന് ദീപാരാധന തുടർന്ന് അന്നദാനം, രാത്രി 12 ന് എതിരേൽപ്പ്.