
കൊച്ചി: ഇൻഡോ ഗൾഫ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സും ഒമാൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. ഒ.സി.സി.ഐ ചെയർമാൻ ഷേഖ് ഫൈസൽ അൽ റാവസ് നേതൃത്വം നൽകി.
ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്, മുൻ കൃഷി, ഫിഷറീസ് മന്ത്രി ഫുആദ് ജാഫർ, കേരള വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവർ പ്രസംഗിച്ചു. ഇന്മെക് ചെയർമാൻ ഡോ.എൻ.എം. ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ പദ്ധതികൾക്ക് സഹകരിക്കാൻ ധാരണാപത്രങ്ങളും ഒപ്പിട്ടു.