പറവൂർ: ഏഴിക്കര പഞ്ചായത്തിലെ കടക്കരയെയും വടക്കേകടക്കരയെയും ബന്ധിപ്പിക്കുന്ന ആമ്പത്തോട് പാലത്തിന്റെ നിർമ്മാണം അടുത്തയാഴ്ച തുടങ്ങും. പഴയപാലം പൊളിച്ച് പുതിയപാലം നിർമ്മിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ പത്ത് കോടി രൂപയാണ് വകയിരിത്തിയിട്ടുള്ളത്. മണ്ണ് പരിശോധനയാണ് ആദ്യഘട്ടം നടക്കുക. മണ്ണിന്റെ ഘടനയും പാറയുടെ സാന്നിദ്ധ്യവും മനസിലാക്കി വിശദമായ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന് നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചശേഷം ഉടൻ ഭരണാനുമതി ലഭ്യമാക്കി പാലത്തിന്റെ നിർമ്മാണം തുടങ്ങുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.