മൂവാറ്റുപുഴ: രണ്ടാർകര പയ്യന ശ്രീധർമ്മ ശാസ്താ നഗപഞ്ചമൂർത്തി ക്ഷേത്രത്തിലെ വച്ചുനിവേദ്യ പൂജകളും സർപ്പപൂജകളും ഇന്ന് നടക്കും. രാവിലെ 5.30ന് ക്ഷേത്രത്തിൽ പൂജകൾ തുടങ്ങും. പ്രഭാത പൂജകൾക്കുശേഷം നിവേദ്യപൂജകൾ, സർപ്പത്തിന് നൂറും പാലും, സർപ്പനിവേദ്യ പൂജകൾ എന്നിവയുണ്ടാകും. 10.30ന് വിശേഷാൽ ദീപാരാധന, 11.30ന് പ്രസാദ വിതരണം എന്നിവ നടക്കും. കോന്നശേരി പരമേശ്വരൻ നമ്പൂതിരി, കോന്നശേരി സുദേവൻ എന്നിവർ കാർമ്മികത്വം വഹിക്കും. ക്ഷേത്ര നടയ്ക്കൽ പറവയ്ക്കുന്നതിനും സർപ്പത്തിന് നൂറും പാലും സമർപ്പിക്കുന്നതിനും സൗകര്യമുണ്ട്. പായസം, നിവേദ്യം, എണ്ണ, വിളക്ക്, എള്ളുതിരി, പുഷ്പാഞ്ജലി തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. മൂവാറ്റുപുഴ സഹോദരങ്ങളുടെ നാദസ്വര കച്ചേരിയും അരങ്ങേറും.