പള്ളുരുത്തി: ഇടക്കൊച്ചിയിൽ നിർമ്മിക്കുന്ന ജി.എൽ.എസ്.ആർ ടാങ്കിന് 260.2 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ ചെയ്തതായി കെ. ബാബു എം.എൽ.എ അറിയിച്ചു. 5 ലക്ഷം ലിറ്റർ വെള്ളം സംഭരണശേഷിയുള്ള ടാങ്കാണിത്. നിലവിൽ ഇവിടെ ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 2024 മാർച്ച് മാസം പൂർത്തിയാകുമെന്ന് പ്രതീക്ഷ. പദ്ധതി പൂർത്തിയാകുമ്പോൾ ഇടക്കൊച്ചിയിലെ കുടിവെള്ള വിതരണം സുഗമമാകും .
അമൃത് 2 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജോലികൾ ചെയ്യുന്നത്. അരൂർ വഴി പശ്ചിമകൊച്ചിയിലേക്കുള്ള ജൻറം കുടിവെള്ള പൈപ്പ് ലൈനിൽ നിന്ന് വെള്ളം കൊണ്ടുവന്ന് ഇടകൊച്ചിയിൽ സംഭരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. അരൂരിൽ നിന്ന് ഇടക്കൊച്ചിയിലേക്കുള്ള പൈപ്പ് ലൈൻ നേരത്തെ സ്ഥാപിച്ചിട്ടുള്ളത്.