തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ സാഹിത്യ വേദിയുടെ നേതൃത്വത്തിലുള്ള വായനാ കൂട്ടായ്മ പുസ്തക ചർച്ച സംഘടിപ്പിച്ചു. സൻഷാ മിജുവിന്റെ രണ്ടു ചെറുകഥാസമാഹാരങ്ങൾ "ദൈവവും ഞാനും,​ രണ്ടാം സ്വർഗം എന്നിവ ചർച്ചയ്ക്ക് വിധേയമായി. സാഹിത്യ വേദി പ്രസിഡന്റ് സീനാമാധവൻ അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് അബു , പി .പി. ജയപ്രകാശ്, പി.എസ്. ഷഹീർ അലി, ശ്രീകാന്ത് മട്ടാഞ്ചേരി, സുൽഫത്ത് ബഷീർ , ഷാജി താന്നിക്കാട്ട് എന്നിവർ സംസാരിച്ചു. കഥാകാരി ഷൻസ മിജു മറുപടി പ്രസംഗം നടത്തി.