padam

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ടി .ജെ. വിനോദ് എം.എൽ.എയും ചലചിത്രതാരം അനുശ്രീയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സവിത അദ്ധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ .ഷാഹിർഷാ, നിഷാന്ത് സിഹാര, ഡോ. സി. രോഹിണി, രാജമ്മാ, രേണുക ദേവി , ഡോ.അനു അശോകൻ, തുടങ്ങിയവർ പങ്കെടുത്തു. സമ്മാനങ്ങളും പുതുവർഷ കിറ്റും കേക്കും അനുശ്രീ രോഗികൾക്ക് കൈമാറി. കാരുണ്യവർഷം സംഘടനയുടെ നേതൃത്വത്തിലാണ് ക്രിസ്തുമസ് ന്യൂ ഇയർ കിറ്റുകൾ സമ്മാനിച്ചത്.