
കൊച്ചി: കേരള മാനേജ്‌മെന്റ് (കെ.എം.എ) സംഘടിപ്പിച്ച ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയിൽ ടെസ്‌റാക്ട് കൺസൾട്ടിംഗ് സി.ഇ.ഒ ശങ്കർ കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സാങ്കേതിക വിദ്യകൾ, നിർമ്മിതബുദ്ധി, ഡാറ്റ അനാലിസിസ് തുടങ്ങിയവാണ് നാളെയെ നിയന്ത്രിക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൈബ്രിഡ് രീതി വ്യാപകമായി. പല ജോലികളും റോബോട്ടുകൾ ഏറ്റെടുക്കും. സാങ്കേതികവിദ്യകൾ കൂടുതലായി ഉപയോഗിച്ച് പുതിയ തൊഴിൽമേഖലകൾ തുറക്കപ്പെടും.റോബോട്ട്, ഡ്രോൺ തുടങ്ങിയവ വ്യാപകമായ കാലത്ത് സാങ്കേതികതയുടെ സാദ്ധ്യതകൾ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എ വൈസ് പ്രസിഡന്റ് കെ. ഹരികുമാർ, സെക്രട്ടറി ദിലീപ് നാരായണൻ എന്നിവർ സംസാരിച്ചു.