കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിലെ പ്രതിവാര സാംസ്കാരിക കൂട്ടായ്മയായ ബുധസംഗമം വാരം 800 തികച്ചതിന്റെ ഭാഗമായി ജസ്റ്റിസ് ഫാത്തിമ ബീവിയെ അനുസ്മരിച്ചു. ജസ്റ്റിസ് ബി. കെമാൽ പാഷ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് അഡ്വ.കെ.ബി. സാബു അദ്ധ്യക്ഷത വഹിച്ചു.ഡോ.എൻ.ആർ. വിജയരാജ് , എം.വി. ജയപ്രകാശ്, ആയിഷ സഹോദരിമാർ, കാലടി എസ് . മുരളീധരൻ എന്നിവർ സംസാരിച്ചു.