തൃപ്പൂണിത്തുറ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവിധ സംഘടനകളുമായി സഹകരിച്ച് 'പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യവുമായി നടത്തുന്ന അഖിലേന്ത്യാ ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള ഗ്രാമശാസ്ത്ര ജാഥയും കലാ ജാഥയും ഇന്നും നാളെയും 19 നുമായി മുളന്തുരുത്തി മേഖലയിലെ തിരുവാങ്കുളം, ചോറ്റാനിക്കര, എരുവേലി, ഉദയംപേരുർ, മുളന്തുരുത്തി, തുരുത്തിക്കര, ആമ്പല്ലൂർ, അരയൻകാവ്, വെളിയനാട് തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ഗ്രാമ ജാഥയുടെ ഉദ്ഘാടനം ഇന്ന് 2.30 ന് ആമ്പല്ലൂർ ഗ്രാമീണ വായനശാലയ്ക്ക് സമീപം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി രക്ഷാധികാരിയുമായ ഷാജി മാധവൻ ഉദ്ഘാടനം ചെയ്യും. ഗ്രാമ ശാസ്ത്രജാഥയൊടൊപ്പം പ്രശസ്ത സിനിമ - നാടക പ്രവർത്തകനായ ബാബു പള്ളാശേരി രചനയും സംവിധാനവും നിർവഹിച്ച 'ചോദ്യം ' എന്ന നാടകം അവതരിപ്പിക്കും. ഫോൺ: 8075222585 (സെക്രട്ടറി)