ആലുവ​: യു.സി കോളേജ് സി.എസ്.ഐ ഹോളി ട്രിനിറ്റി ദേവാലയത്തിലെ ക്രിസ്മസ് കരോൾ ഗാനശുശ്രൂഷ നാളെ വൈകിട്ട് ആറിന് നടക്കും. ദേവാലയ ഗായക സംഘത്തോടൊപ്പം ചർച്ചിലെ വിവിധ ഫെല്ലോഷിപ്പുകളുടെ ക്രിസ്മസ് കരോൾ ഗാനാലാപനവും ഉണ്ടാകും. കൊച്ചിൻ മഹായിടവക വൈദിക സെക്രട്ടറിയും ഇടവക വികാരിയുമായ റവ. പ്രെയ്‌സ് തൈപ്പറമ്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.