
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് 15-ാം വാർഡിൽ 15-ാം നമ്പർ അങ്കണവാടിക്ക് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് അംഗം അനിത നിർവഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. സുബ്രഹ്മണ്യൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സുധാ നാരായണൻ, മിനി പ്രസാദ്, ടി.കെ. ജയചന്ദ്രൻ, പഞ്ചായത്ത് അംഗം പി. ഗഗാറിൻ, സെക്രട്ടറി കെ.എച്ച്. ഷാജി, അസി. സെക്രട്ടറി എസ്. സിന്ധു, സി.ഡി.പി.ഒ സൗമ്യ ജോസഫ് എന്നിവർ സംസാരിച്ചു