ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾ 31ാമത് വാർഷികാഘോഷം 'രംഗ്തരംഗ്' സിനിമ താരം അർജുൻ ഗോപാൽ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഭദ്രദീപം തെളിച്ചു. സ്‌കൂൾ മാനേജർ സ്വാമി ധർമ്മചൈതന്യ, പ്രിൻസിപ്പൽ ഷീബ മനോജ് മേനോൻ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വാർഡ് മെമ്പർ ആബിദ അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.