പറവൂർ​:​ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രതിനിധികൾ വെടിമറയിലെ മാലിന്യ സംസ്കാരണ കേന്ദ്രം സന്ദർ‌ശിച്ചു. ബയോമൈനിംഗിന്റെ പ്രാരംഭ നടപടികൾ വിലയിരുത്തുന്നതിനും തുടർ പരിശോധനകൾക്കുമായാണ് സംഘമെത്തിയത്. ബയോമൈനിംഗ് പ്രവർത്തനങ്ങളുടെ നടപടിയുടെ ഭാഗമായുള്ള മണ്ണ് പരിശോധന, സാമൂഹികാഘാത പഠനം, പാരിസ്ഥിതിക ആഘാതപഠനം, വായു - ജല പരിശോധകൾ എന്നിവ നടത്തും. ഇതിനുള്ള ഡ്രോൺ സർവേ അടുത്തയാഴ്ച തുടങ്ങും. ജില്ലയിൽ പറവൂർ, കളമശേരി, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നി നഗരസഭകളിലാണ് ബായോമൈനിംഗ് സംവിധാനം ഒരുക്കുന്നത്. വേൾഡ് ബാങ്കിന്റെ സഹകരണത്തോടെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട്സാണ് പദ്ധതി നിർവഹണം നടത്തുന്നത്. ജനുവരി ആദ്യത്തോടെ ബൈയോമൈനിംഗ് ആരംഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ പറഞ്ഞു. വൈസ് ചെയർമാൻ എം.ജെ. രാജു, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ഡമ്പ്സൈറ്റ് റമേടിയേഷൻ എക്സ്പെർട്ട് അജിത്കുമാർ നയന, സോഷ്യൽ ഡെവലപ്പ്മെന്റ് എക്സ്പെർട്ട് എസ്. അനീഷ്, ഡി.പി.എം.യു പ്രതിനിധി എസ്. വിനു, മുനിസിപ്പൽ എൻജിനിയർ മിനി, ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, അനു വട്ടത്തറ, ഡി. രാജ്കുമാർ ജഹാംഗീർ, ലിജി ലൈഖോഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.