sabarimala

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാണെന്നും എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഭക്തർക്ക് യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്. ആർ.ടി.സിയും വിശദീകരിച്ചു. അമിക്കസ് ക്യൂറിയും ഇത് ശരിവച്ചു.

തീർത്ഥാടകരെ പൊലീസ് ആക്രമിച്ചെന്ന തെറ്റായ പ്രചാരണത്തിനെതിരെ സന്നിധാനത്ത് രണ്ടും പമ്പയിൽ ഒന്നും കേസ് രജിസ്റ്റർ ചെയ്തെന്ന് സർക്കാർ അറിയിച്ചു. തുടർന്ന് തിരക്കുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കി മാറ്റി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.