ആലുവ: എടത്തല അൽ അമീൻ കോളേജ് പൂർവവിദ്യാർത്ഥി സംഘടന സംഘടിപ്പിക്കുന്ന 'അൽ അമീൻ അമിസീസിയ 2024' ഗ്രാന്റ് അലുമ്‌നി മീറ്റിന്റെ ലോഗോ കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ പ്രകാശിപ്പിച്ചു.

സ്വാഗതസംഘം ചെയർമാൻ കെ.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ മുഖ്യാതിഥിയായി. കൺവീനർ ഡോ.പി.എം. അബ്ദുൾ ഹക്കിം, ഡോ.എം.എച്ച്. ഷാനിബ, സി.എ. നാസർ, ഗഫൂർ അളമന, ഇ. അബ്ദുൾ കലാം, എൻ.എൻ. ഫസലു, അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. ഫെബ്രുവരി 10നാണ് ഗ്രാന്റ് അലുമ്‌നി മീറ്റ്.