കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിനു കീഴിലെ ഒഴിവുള്ള കടമുറികളുടെ ലേലം 22ന് രാവിലെ 11ന് നടത്തും.

വിവിധ സ്ഥലങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ലേലം അന്നേദിവസം 12നും റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റിയ കരിങ്കല്ല്, ഇന്റർലോക്ക് കട്ട എന്നിവയുടെ ലേലം ഉച്ചയ്ക്ക് 2നും പഞ്ചായത്ത് ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.