കോലഞ്ചേരി: വാട്ടർ അതോറിട്ടി പുത്തൻകുരിശ് സെക്ഷന് കീഴിലെ പൂതൃക്ക, തിരുവാണിയൂർ, ഐക്കരനാട്, പുത്തൻകുരിശ് പഞ്ചായത്ത് പരിധിയിലെ ബിൽ കുശികയുള്ളവരുടെയും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ മാറ്റിവയ്ക്കാത്തവരുടെയും കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കും. കുടിവെള്ള ദുരുപയോഗം, ജലമോഷണം,​ കണക്ഷൻ വിച്ഛേദിക്കാനെത്തുന്ന ജീവനക്കാരോടുള്ള മോശം പെരുമാറ്റം എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.