കൊച്ചി : യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് കേരള സ്റ്റേറ്റിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും ആംഗ്ലോ ഇന്ത്യൻ സ്റ്റേറ്റ് കൺവെൻഷനും നാളെ വൈകിട്ട് 4.30ന് എറണാകുളം ടൗൺഹാളിൽ നടക്കും. ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻസ് കേരള സ്റ്റേറ്റ് പ്രസിഡന്റ് ഇൻ ചീഫ് മാർഷൽ ഡീക്കുഞ്ഞ അദ്ധ്യക്ഷത വഹിക്കും. ടൈലറിംഗ് യൂണിറ്റുകൾക്കായുള്ള ധാരണാപത്രം റോട്ടറി ക്ലബ് പ്രസിഡന്റ് ഐസക് ജോർജ് മാത്യൂ മാർഷൽ ഡിക്കുഞ്ഞയ്ക്ക് കൈമാറും.